ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാനിലെ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്താണ് (നയന്‍ ) വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.45ന് ആയിരുന്നു താലികെട്ട്. തുടര്‍ന്ന് വധൂവരന്മാര്‍ ക്ഷേത്രദര്‍ശനം നടത്തി. വിവാഹ സല്‍ക്കാരം വൈകിട്ടു കൊച്ചി ലേ മെറിഡിയനില്‍ നടക്കും. ശനിയാഴ്ച ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും സല്‍ക്കാരം നടക്കും. 2006 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ശ്രീശാന്ത് കോഴ വിവാദത്തില്‍ അകപ്പെട്ടപ്പോഴും പെണ്‍കുട്ടിയും കുടുംബവും പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
The post ശ്രീശാന്ത് വിവാഹിതനായി appeared first on DC Books.