സിനിമകളുടെ പ്രചാരണത്തിനായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗാനങ്ങള്‍ സിനിമ എന്ന മാധ്യമത്തില്‍ കടന്നുകൂടിയ അനിവാര്യമായ തിന്മയാണെന്ന് ശ്യാമപ്രസാദ്. പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ശ്രീ തീയേറ്ററില്‍ സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയുടെയും അനുഭവത്തിന്റെയും പശ്ചാത്തലത്തിലാണ് ഓരോ സിനിമയും സംവിധാനം ചെയ്യുന്നത്. സിനിമകള്‍ക്കായി വ്യത്യസ്ത ആഖ്യാന ശൈലികള്‍ സ്വീകരിക്കുമ്പോള്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇംഗ്ലീഷ് എന്ന ചിത്രത്തിലും ഇത്തരം വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വന്നുവെന്നും ശ്യാമപ്രസാദ് പറഞ്ഞു. സ്ത്രീകളുടെ വൈകാരിക ഭാവങ്ങള്‍ക്ക് […]
The post ഗാനങ്ങള്‍ സിനിമയിലെ തിന്മയെന്ന് ശ്യാമപ്രസാദ് appeared first on DC Books.