സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന സുപ്രീംകോടതി വിധി ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ പരിഗണിക്കാതെയാണെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രകൃതിവിരുദ്ധ ലൈംഗികത എന്ന ആരോപണമുയര്‍ത്തുമ്പോള്‍ , പ്രകൃതി തന്നെയാണ് ഉഭയ ലിംഗക്കാരെ ഈ അവസ്ഥയില്‍ സൃഷ്ടിച്ചതെന്ന് കോടതി മറന്നു. പല പ്രമുഖ രാഷ്ട്രങ്ങളും ഇക്കൂട്ടരെ അംഗീകരിച്ചതാണെങ്കിലും ഇന്ത്യയില്‍ നിയമവും സമൂഹവും അതിനു തയ്യാറാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സംഗമ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചൊക്കെ സഹായകമായിട്ടുണ്ടെങ്കിലും, സമൂഹത്തിന്റെ മനോഭാവം മൂന്നാംലിംഗത്തില്‍ പെട്ടവരെ വെറുക്കപ്പെട്ടവരായി മാറ്റിനിര്‍ത്തുന്നു. പുതിയ വിധി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദുര്‍വിധിയ്ക്ക് ആക്കം […]
The post ആണും പെണ്ണും മാത്രമുള്ള ലോകത്തിന് രണ്ട് നിവേദനങ്ങള്‍ appeared first on DC Books.