സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ചുവളര്‍ന്നതു കൊണ്ടാവാം, സന്തോഷ് ഏച്ചിക്കാനത്തിന് എന്നും പഥ്യം സാധാരണക്കാരന്റെ സങ്കടങ്ങളോടാണ്. പ്രണയം പോലെയുള്ള ലോലവികാരങ്ങളോട് എന്നും അകലം പ്രഖ്യാപിക്കുന്ന കഥകള്‍ ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ വായനക്കാരനുമായി സംവദിക്കാന്‍ പ്രതിജ്ഞാബദ്ധവുമാണ്. സന്തോഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ശ്വാസവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ആറ് ഏച്ചിക്കാനം കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിലതൊക്കെ നഷ്ടപ്പെടുത്തിക്കൊണ്ട് മറ്റു ചിലതൊക്കെ വീണ്ടെടുക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളവയില്‍ ഭൂരിഭാഗവും. മറ്റു ചിലവയിലാകട്ടെ, വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ എല്ലാം നഷ്ടപ്പെടുന്ന ചില […]
The post ചിലതൊക്കെ നഷ്ടപ്പെടുത്തി മറ്റു ചിലത് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ appeared first on DC Books.