ആധുനിക ഗുജറാത്തി സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരനായ കുലപതി കെ എം മുന്‍ഷിയുടെ ‘കൃഷ്ണാവതാര’കഥയുടെ രണ്ടാംഭാഗമാണ് മഥുരാപുരി. മുന്‍ഷിയുടെ മറ്റ് കൃതികളെന്നപോലെ അത്യന്തം ഹൃദയാപഹാരിയാണ് ഈ കൃതിയും. കംസവധം പൂര്‍ത്തിയാക്കിയ കൃഷ്ണന്‍ ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധര്‍മ്മസംസ്ഥാപനത്തിനുമായി ഇനിയും എത്രയോ കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്ന് തിരിച്ചറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുന്ന കൃഷ്ണന്‍ ശ്രീഗാലവനെ വധിച്ച് അയാളുടെ മകന്‍ ശക്രദേവനെ രാജാവായി വാഴിക്കുന്നു. തന്റെ ശത്രുവായ കൃഷ്ണനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്ന ശൈബ്യയുടെ മനസ്സ് കൃഷ്ണന്റെ […]
The post കൃഷ്ണാവതാര കഥയുടെ രണ്ടാംഭാഗം appeared first on DC Books.