മുംബൈയില്‍ 26 നില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം. ദക്ഷിണ മുംബൈയിലെ കെംസ് കോര്‍ണറിലെ മൗണ്ട്ബ്ലാങ്ക് കെട്ടിടത്തില്‍ ഡിസംബര്‍ 13ന് രാത്രിയിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ 12ാം നിലയിലാണ് തീ പടര്‍ന്നത്. മരിച്ചവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത നിലയില്‍ കത്തിക്കരിഞ്ഞനിലയിലാണ്. അഗ്നിശമനസേനാവിഭാഗം മൂന്നുമണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. 12-ാം നില പൂര്‍ണമായും കത്തി. 12ാം നിലയില്‍ നിന്ന് അഞ്ച് പേരെ രക്ഷപെടുത്തി. അഗ്‌നിശമനസേന യൂണിറ്റിലെ ആറ് പേര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
The post മുംബൈയില്‍ 26 നില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം appeared first on DC Books.