ലോഭമില്ലാതെ സംസ്‌കൃതപദങ്ങള്‍ വാരിക്കോരിയിരുന്നവരെ കവികുലപതികളായി വാഴ്ത്തിപ്പാടിയിരുന്ന കാലത്ത് പച്ചമലയാളത്തില്‍ കവിതയെഴുതി സാഹിത്യലോകത്തെ വിസ്‌യപ്പെടുത്തിയ മഹാപ്രതിഭയായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. മഹാഭാരതത്തിന്റെ വിവര്‍ത്തനം മാത്രം മതിയാകും അദ്ദേഹത്തന്റെ പ്രതിഭയെ സാക്ഷ്യപ്പെടുത്താന്‍. മറ്റു പല കൃതികളും രചിക്കുകയും മണിക്കൂറുകള്‍ ചടഞ്ഞിരുന്ന് ചതുരംഗം വയ്ക്കുകയും ചെയ്തിരുന്നതിനിടയില്‍ അല്പവും ക്ലേശിക്കാതെ ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതം കേവലം 874 ദിവസംകൊണ്ട് തര്‍ജ്ജമ ചെയ്ത മനുഷ്യനെ അത്ഭുത പ്രതിഭാസമെന്നേ വിളിക്കാനാവൂ. മലയാളസാഹിത്യലോകത്ത് എന്നെന്നും നിലനില്ക്കുന്ന വിസ്മയ പ്രതിഭാസമായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റ ചരമ ശതാബ്ദിയാണ് 1188 [...]
The post കേശാദിപാദം കവി appeared first on DC Books.