ചെറുത് എന്ന വിശേഷണത്തെ അതിശയിപ്പിക്കും വിധം ചെറുതായ കഥകളാണ് പി.കെ പാറക്കടവിന്റേത്. മൂന്നോ നാലോ വാക്യം കൊണ്ടുമാത്രം ഒരു കഥ രൂപപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുന്നു. ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണം, അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നുള്ള ചില വെളിപാടുകള്‍ , പൊരുത്തക്കേടുകളിലുള്ള ധര്‍മരോഷം തുടങ്ങിയവ ഈ രചനകളുടെ സവിശേഷകളാണ്. കഥ എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സാഹിത്യരൂപമായി ഇവയെ പരിഗണിക്കണമെന്ന് പി.കെ പാറക്കടവിന്റെ ‘ചെറു’കഥകളെക്കുറിച്ച് പഠനം നടത്തിയ ഡോ. പി.കെ.തിലക് അഭിപ്രായപ്പെടുന്നു. പാറക്കടവിന്റെ എഴുപത്തഞ്ചോളം കുട്ടിരചനകള്‍ സമാഹരിച്ച […]
The post ചെറിയ രചനകളുടെ വലിയ ലോകം appeared first on DC Books.