പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ സിഎന്‍ കരുണാകരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 73 വയസ്സായിരുന്ന ആദ്ദേഹം വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. എണ്ണച്ചായവും ജലച്ചായവും അക്രലിങ്കും ഒരുപോലെ വഴങ്ങിയിരുന്ന അദ്ദേഹം 1940ല്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിലാണ് ജനിച്ചത്. ഡിപി റോയി, കെസിഎസ് പണിക്കര്‍ എന്നിവരുടെ കീഴില്‍ ചെന്നൈ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് പെയിന്റിംഗിലും ഡിസൈനിലും ഡിപ്ലോമ കരസ്ഥമാക്കി. 1970ല്‍ കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം കലാപീഠത്തിന്റെ […]
The post പ്രശസ്ത ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ അന്തരിച്ചു appeared first on DC Books.