മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രം നടക്കുമോ ഇല്ലയോ എന്നതിനെച്ചൊല്ലി നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്തായാലും രഞ്ജിത്ത് തിരക്കഥയെഴുതുകയാണെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ജനുവരി പതിനഞ്ചോടെ ചിത്രീകരണം ആരംഭിച്ച് അടുത്ത വിഷുക്കാലത്ത് തിയേറ്ററില്‍ എത്തിക്കാനാണ് പദ്ധതി. മഞ്ജു ഭാരിച്ച പ്രതിഫലം ചോദിച്ചെന്നും, സാറ്റലൈറ്റ് അവകാശങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ വിറ്റുപോകുന്നില്ലെന്നും മറ്റുമായി ഈ ചിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ പലതും പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം കമ്മിറ്റ് ചെയ്ത കാര്യം പ്രഖ്യാപിച്ചതിനു ശേഷം രഞ്ജിത്തോ മഞ്ജുവോ ലാലോ ഇതേക്കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. […]
The post രഞ്ജിത്തിന്റെ മോഹന്‍ലാല്‍ മഞ്ജു ചിത്രം വിഷുവിനെത്തും appeared first on DC Books.