കത്തോലിക്ക പെണ്‍കുട്ടിയും ജൂതയുവാവും തമ്മില്‍ പ്രണയത്തിലായി. പക്ഷേ, അവരുടെ മതവിശ്വാസം വിവാഹത്തിന് തടസ്സമായി. പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു: ”നീ അവനെ ഉപദേശിച്ച് ഒരു കത്തോലിക്കാ വിശ്വാസിയാക്കണം. തുടര്‍ച്ചയായ ഉപദേശം ഫലം ചെയ്യും. അതിനുശേഷം നിങ്ങളുടെ വിവാഹം നടത്താം.” പെണ്‍കുട്ടി അന്നു മുതല്‍ യുവാവിനെ ഉപദേശിക്കാന്‍ തുടങ്ങി. ഒരു ദിവസം തിരിച്ചു വന്ന മകള്‍ കരയുന്നതുകണ്ട് അമ്മ കാരണമന്വേഷിച്ചു: ”ഈ വിവാഹം നടക്കില്ല.” മകള്‍ പറഞ്ഞു. ”അയാള്‍ക്കിപ്പോള്‍ ഒരു കത്തോലിക്കാ പുരോഹിതനാകണമെന്നാ പറയുന്നത്.” കടപ്പാട് വിന്‍സന്റ് ആരക്കുഴയുടെ നസ്രാണി ഫലിതങ്ങള്‍
The post കത്തോലിക്ക പെണ്‍കുട്ടിയും ജൂതയുവാവും appeared first on DC Books.