ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ ലോകം പശ്ചാത്തലമാക്കുന്ന അപൂര്‍വമായൊരു രചനയാണ് 24*7 ന്യൂസ് ചാനല്‍. ആധുനിക ലോകത്തില്‍ ഏറ്റവും ജനപ്രിയ വാര്‍ത്തമാധ്യമമായ ന്യൂസ് ചാനല്‍ തന്നെയാണ് കഥയുടെ കേന്ദ്രപ്രമേയമാകുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ വകയായി ടി വി ചാനല്‍ തുടങ്ങുവാന്‍ തീരുമാനിക്കുന്നിടത്താണ് നോവലിന്റെ തുടക്കം. അതിന് അമരക്കാരനായി തിരഞ്ഞെടുക്കുന്നത് മാധ്യമരംഗത്ത് പരിചയസമ്പന്നനായ അനന്തകൃഷ്ണനെയും. അടുത്ത ഇലക്ഷനുശേഷം ഭരണകക്ഷിയാകുന്ന പാര്‍ട്ടിയിലെ ആഭ്യന്തര പിണക്കങ്ങള്‍ ചാനലിനെ ബാധിക്കുകയും മുഖ്യമന്ത്രിയ്ക്കും മറ്റ് അനഭിമതര്‍ക്കും എതിരെ ഉപയോഗിക്കാനുള്ള ഒരു ആയുധമായി ചാനലിനെ മാറ്റുന്നതുമാണ് തുടര്‍ന്ന് നാം [...]
↧