ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ ന്യൂയോര്‍ക്കില്‍ പരസ്യമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ .ദേവയാനിയെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച നടപടിയോടുള്ള പ്രതിഷേധമായി യു എസ് എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും ഇന്ത്യ റദ്ദാക്കി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ യുഎസ് നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി. ഇതിനു പുറമേ യുഎസ് എംബസിയിലേക്കു മദ്യം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി പിന്‍വലിച്ചു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്ന വിമാനത്താവള പാസുകള്‍ തിരിച്ചേല്‍പ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ […]
The post നയതന്ത്രഉദ്യോഗസ്ഥയുടെ അറസ്റ്റ് : ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഉലച്ചില്‍ appeared first on DC Books.