മലയാളത്തിന് ഒട്ടനവധി സുന്ദരഗാനങ്ങള്‍ സമ്മാനിച്ച പ്രസിദ്ധ ഗാനരചയിതാവ് യൂസഫലി കേച്ചേരി ഒരിടവേളയ്ക്കു ശേഷം മലയാള ചലച്ചിത്രഗാനരംഗത്ത് സജീവമാകുന്നു. ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ‘ലോകാസമസ്ത’ എന്ന ചിത്രത്തിലൂടെയാണ് യൂസഫലി കേച്ചേരി തിരിച്ചെത്തുന്നത്. പ്രേംകുമാര്‍ നായര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ‘ലോകാസമസ്ത സുഖിനോ ഭവന്തു’ എന്ന് തുടങ്ങുന്ന അവതരണഗാനമടക്കം നാല് പാട്ടുകള്‍ക്കാണ് യൂസഫലി കേച്ചേരി വരികളെഴുതുന്നത്. തൃപ്പന്നൂര്‍ ശിവ ക്രിയേഷന്‍സിന്റെ ബാനറില്‍ അജയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജിത്താണ്. കഥയും തിരക്കഥയും സുരേഷും. യേശുദാസും ചിത്രയും […]
The post ഇടവേളയ്ക്ക് ശേഷം യൂസഫലി കേച്ചേരി വീണ്ടും പാട്ടെഴുതുന്നു appeared first on DC Books.