കേരളത്തിലെ ക്രൈസ്തവസഭാ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച നോവലാണ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍. കാതോലിക്കാപക്ഷവും പാത്രിയര്‍ക്കീസ് വിഭാഗവും തമ്മിലുള്ള അധികാര വടംവലി പന്തളത്തെ മാന്തളിര്‍ ഗ്രാമത്തിലേക്ക് പറിച്ചുനട്ട് നിഷ്‌കളങ്കരും ശുദ്ധരും ദുഷ്ടരും മുതലെടുപ്പുകാരും അടങ്ങുന്ന ഗ്രാമീണരുടെ കണ്ണിലൂടെ അതിനെ നോക്കിക്കാണുകയാണ് നോവലില്‍ ബെന്യാമിന്‍ ചെയ്തിരിക്കുന്നത്. 1954ലെ പുത്തനങ്ങാടി സത്യാഗ്രഹസമരം വിജയിക്കുകയും ഇരുസഭകളും വീണ്ടും ഒന്നാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. സഭയുടെ ഏകീകരണത്തോടെ സമാധാനം നിലവില്‍ വന്നെങ്കിലും പാളതയത്തില്‍ പട പിന്നെയും തുടര്‍ന്നു. അക്കപ്പോരിന്റെ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം […]
The post സഭാവഴക്കിന്റെ ഇരുപത് വര്‍ഷങ്ങള്‍ appeared first on DC Books.