ഇംഗ്ലീഷ് നോവലിസ്റ്റ് ജയിന്‍ ഓസ്റ്റിന്റെ പ്രസിദ്ധമായ കൃതിയാണ് പ്രൈഡ് ആന്റ് പ്രിജുഡൈസ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ പശ്ചാതലത്തില്‍ എഴുതിയ നോവലിന്റെ പുനരാഖ്യാനമാണ് അഹന്തയും മുന്‍വിധിയും. ബെന്നറ്റിന്റെ രണ്ടാം മകളും ബുദ്ധിമതിയുമായ എലിസബത്ത് ബെന്നറ്റാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം. മറ്റുള്ളവരെ നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്നാണ് എലിസബത്തിന്റെ ഭാവം. എലിസബത്തിന്റെ കണ്ണുകളിലൂടെയാണ് വായനക്കാര്‍ കഥയുടെ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും കാണുന്നത് . തറവാട്ടു മഹിമയില്‍ അഹങ്കരിക്കുന്ന ധനികനും സുന്ദരനുമായ ഡാര്‍സി എലിസബത്തിനെ വിവാഹം ആലോചിക്കുന്നു. എന്നാല്‍ എലിസബത്ത് അത് നിരസിക്കുന്നുന്നു. […]
The post മുന്‍വിധിക്കാരിയായ എലിസബത്തിന്റെ ജീവിതം appeared first on DC Books.