ഡിവിഡി ഇറങ്ങുമ്പോള്‍ വെടിവഴിപാട് പ്രശംസിക്കപ്പെടുമെന്നും അത് നമ്മള്‍ മലയാളികളുടെ ഒഴിവാക്കാനാവത്തെ ശീലമാണെന്നും നടനും തിരക്കഥാകൃത്തുമായ മുരളിഗോപി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വെടിവഴിപാടിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിച്ച മുരളിയുടെ പ്രതികരണം. ചിത്രം വെറും സെക്‌സ് കോമഡിയാണെന്ന വിമര്‍ശനങ്ങളോട് പ്രതികരണമെന്ന നിലയിലാണ് മുരളി തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മേന്മകള്‍ എടുത്തുകാട്ടുന്ന മുരളി അതിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും കൂട്ടിച്ചേര്‍ക്കുന്നു. സംവിധായകനും രചയിതാവുമായ ശംഭു പുരുഷോത്തമന്റെ ശ്രമത്തെ മുരളി ശ്ലാഖിക്കുന്നുമുണ്ട്.
The post ഡിവിഡി ഇറങ്ങുമ്പോള്‍ വെടിവഴിപാടിന്റെ മഹത്വം തിരിച്ചറിയുമെന്ന് മുരളിഗോപി appeared first on DC Books.