ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവിലാക്കപ്പെട്ടിരുന്ന മലയാളി നാവികന്‍ സുനില്‍ ജെയിംസ് മോചിതനായി. സുനിലിനൊപ്പം തടവിലായിരുന്ന വിജയനെയും വിട്ടയച്ചു. 2013 ജൂലൈയിലാണ് കടല്‍ക്കൊള്ളക്കാരെ സഹായിച്ചെന്ന് ആരോപിച്ചാണ് ഇരുവരെയും ടോഗോ നാവിക സേന തടവിലാക്കിയിരുന്നത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയുടെ ചരക്കുകപ്പലായ എംടി സെഞ്ചൂറിയനിലെ ക്യാപ്റ്റനാണ് ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ സുനില്‍. കരാര്‍ അവസാനിച്ച് നാട്ടില്‍ തിരിച്ചെത്താനിരിക്കെയാണ് സുനിലിന്റെ കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെടുന്നത്. രണ്ട് ദിവസത്തിനകം കടല്‍ക്കൊള്ളക്കാര്‍ ഇവരെ വിട്ടയച്ചു. കടല്‍കൊള്ളക്കാരുടെ അക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കപ്പല്‍ തീരത്ത് അടുപ്പിച്ച […]
The post ടോഗോയില്‍ തടവിലാക്കപ്പെട്ടിരുന്ന നാവികന്‍ സുനില്‍ ജെയിംസ് മോചിതനായി appeared first on DC Books.