സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. അഭയയുടെ ശിരോവസ്ത്രം നശിപ്പിച്ചതടക്കം അന്വേഷിക്കണമെന്ന് കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ ടി മൈക്കിളിന്റെ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്. കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ നിലവില്‍ നടക്കുന്ന വിചാരണ നടപടികള്‍ നിര്‍ത്തി വച്ചു തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കണം. സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടും രേഖകളും കോടതി മടക്കി നല്‍കി. ജസ്റ്റിസ് കെ ഹരിലാലാണു വിധി പ്രസ്താവിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് […]
The post അഭയക്കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ് appeared first on DC Books.