ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതയ്ക്ക് മാഹാത്മ്യം കല്പിച്ച പാരമ്പര്യമാണ് ആര്‍ഷഭാരതത്തിന്റേത്. ഗുരുദക്ഷിണയായി പെരുവിരല്‍ ദാനം ചെയ്ത ഏകലവ്യന്റെയും, ഗുരുപുത്രനു വേണ്ടി യുദ്ധങ്ങള്‍ നയിച്ച് ഒടുവില്‍ സാക്ഷാല്‍ യമധര്‍മ്മന്റെ രാജധാനിയിലെത്തിയ ശ്രീകൃഷ്ണബലരാമന്മാരുടെയും, ഗുരുവിന്റെ ഉദരത്തില്‍ നിന്ന് രണ്ടാം ജന്മം നേടിയ കചന്റെയും, ഗുരുനിന്ദയ്ക്ക് പ്രായശ്ചിത്തമായി ഉമിത്തീയില്‍ നീറി മരിച്ച സുകുമാരകവിയുടെയും കഥകള്‍ നമ്മുടെ സംസ്‌കാരം പറയുന്നുണ്ട്. എന്നാല്‍ മാറിയ തലമുറയ്ക്ക് ഈ കഥകള്‍ ആരാണ് പറഞ്ഞു കൊടുക്കുക? മുത്തശ്ശിമാരുടെ സ്ഥാനം ഇന്ന് വഹിക്കുന്ന പുസ്തകങ്ങളല്ലാതെ? അജ്ഞാനാന്ധകാരത്തെ അകറ്റുന്ന ഏതാനും ഗുരുക്കന്മാരുടെയും അറിവിനായി […]
The post ഗുരുശിഷ്യകഥകളുടെ അമൃതപ്രവാഹം appeared first on DC Books.