കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയ്ക്ക് വധഭീഷണി. കേസില്‍ പ്രചാരണം നടത്തുകയോ പ്രതികള്‍ക്കെതിരെ പ്രസ്താവന നടത്തുകയോ ചെയ്യെരുതെന്ന് സൂചിപ്പിക്കുന്ന ഊമകത്തുകളാണ് രമയ്ക്ക് ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ടു കത്തുകള്‍ അവര്‍ക്ക് ലഭിച്ചു. ടി പി വധക്കേസില്‍ തടവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ അനാവശ്യകാര്യങ്ങള്‍ സംസാരിക്കരുത്. പ്രതികള്‍ക്കെതിരെ സംസാരിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരും. ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് മാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ഭീഷണിക്കത്തുകള്‍ തുടര്‍ച്ചയായി […]
The post കെ കെ രമയ്ക്ക് വധഭീഷണി appeared first on DC Books.