ടിന്റുമോന്‍: ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു. നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല. ടിന്റുമോള്‍: എന്താ അച്ഛനെ കണ്ടോ? ടിന്റുമോന്‍: അല്ല നിന്റെ അനിയത്തിയെ കണ്ടു. തോലന്റെയും കുഞ്ചന്റെയും സഞ്ജയന്റെയും വി കെ എന്നിന്റെയും ഫലിത പാരമ്പര്യത്തിന്റെ പിന്‍മുറക്കാരനായി മലയാളി വാഴ്ത്തുന്ന ടിന്റുമോന്റെ പ്രണയത്തമാശകള്‍ വീണ്ടും വരുന്നു. എസ് എം എസിലൂടെ ജനപ്രിയമായ ടിന്റുമോന്‍ ഫലിതങ്ങള്‍ സമാഹരിച്ച് 2010ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഐ ലൗ യു ടിന്റു എന്ന പുസ്തകത്തിന്റെ നാലാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. [...]
The post പൊട്ടിച്ചിരിപ്പിക്കാന്‍ വീണ്ടും ടിന്റുമോന്‍ appeared first on DC Books.