കേരളത്തിലെ ചാനല്‍ മത്സര രംഗത്തേക്ക് ഇനി മാതൃഭൂമിയും. തിരുവനന്തപുരത്തെ മാതൃഭൂമി ന്യൂസ് ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറും മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതോടെ ചാനല്‍ സംപ്രേഷണം ആരംഭിച്ചു. പിറവിയുടെ തൊണ്ണൂറാം വര്‍ഷത്തിലാണ് ദൃശ്യമാധ്യമ രംഗത്തേക്കുള്ള മാതൃഭൂമിയുടെ അരങ്ങേറ്റം എന്നതും ശ്രദ്ധേയം. നിലവില്‍ മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, ഇന്‍ഡ്യാവിഷന്‍, റിപ്പോര്‍ട്ടര്‍, പീപ്പിള്‍ എന്നീ ന്യൂസ് ചാനലുകളാണ് കേരളത്തിലുള്ളത്. മാതൃഭൂമിക്കു പിന്നാലേ കേരള കൗമുദിയും ചാനല്‍ രംഗത്ത് അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. [...]
The post മാതൃഭൂമി ന്യൂസ് സംപ്രേഷണം ആരംഭിച്ചു appeared first on DC Books.