വയനാട് താഴെമുട്ടിലില്‍ ടൂറിസിറ്റ് ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ കല്‍പ്പറ്റ ഫാത്തിമാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 24ന് രാവിലെ ആറുമണിക്കാണ് അപകടം ഉണ്ടായത്. പത്തനംതിട്ടയില്‍ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസില്‍ അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു. ലോറി ഡ്രൈവര്‍ ബത്തേരി സ്വദേശി മനുവാണ് മരിച്ചവരില്‍ ഒരാള്‍ . ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുല്‍പ്പള്ളിക്കടുത്ത് പെരിക്കല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
The post വയനാട്ടില്‍ ടൂറിസിറ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം appeared first on DC Books.