ബി ജെ പി ദേശീയാധ്യക്ഷ സ്ഥാനത്തേക്ക് രാജ്‌നാഥ് സിംഗ് ഏകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അധ്യക്ഷനെ പ്രഖ്യാപിച്ചത്. ദേശീയ കൗണ്‍സിലില്‍ നിന്നും പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനെട്ട് നാമനിര്‍ദേശ പത്രികകള്‍ രാജ്‌നാഥിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടിരുന്നു. സ്ഥാനം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം വേദനാജനകമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗഡ്കരിക്കെതിരായ അനാവശ്യ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്ന് രാജ്‌നാഥ് [...]
The post ഇനി രാജ്‌നാഥ് സിംഗ് ബി ജെ പിയെ നയിക്കും appeared first on DC Books.