ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്റെ പേരില്‍ കോഴിക്കോടന്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ മലയാളത്തിലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം പ്രമുഖ ശബ്ദതാരം ഭാഗ്യലക്ഷ്മി രചിച്ച സ്വരഭേദങ്ങള്‍ എന്ന പുസ്തകത്തിന് ലഭിച്ചു. ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് സ്വരഭേദങ്ങള്‍ . കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ സ്വരഭേദങ്ങള്‍ വില്പനയില്‍ തരംഗം സൃഷ്ടിച്ച് നാല് പതിപ്പുകള്‍ പിന്നിട്ടു കഴിഞ്ഞു. നീത്സണ്‍ ഡേറ്റയുടെ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച ആദ്യ മലയാള പുസ്തകവുമായി മാറി ഈ ആത്മകഥ. 10001 രൂപയും ശില്പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. […]
The post ഭാഗ്യലക്ഷ്മിയ്ക്ക് കോഴിക്കോടന്‍ പുരസ്‌കാരം appeared first on DC Books.