കെ എസ് ആര്‍ ടി സി ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് മന്ത്രിസഭായോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ പാടില്ലെന്നും സപ്ലൈകോ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങുന്ന കാര്യം കോര്‍പറേഷന്‍ പരിഗണിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പൊതുഗതാഗത സമ്പ്രദായത്തെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. അത്തരത്തില്‍ വിലവര്‍ദ്ധനവ് ഒഴിവാകുമോ എന്നറിഞ്ഞതിനു ശേഷം തുടര്‍ നടപടികള്‍ ആലോചിക്കാമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. മലബാറിലെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമുണ്ടായില്ല. [...]
The post കെ എസ് ആര്‍ ടി സി ഷെഡ്യൂളുകള്‍ കുറയ്ക്കരുത്: മന്ത്രിസഭായോഗം appeared first on DC Books.