മമ്മൂട്ടിയും ദിലീപും കമ്മത്തുമാരാവുന്ന കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രം ജനുവരി 25ന് പ്രദര്‍ശന ശാലകളിലെത്തുമ്പോള്‍ എതിരിടാനെത്തുന്നത് രണ്ട് അന്യഭാഷാചിത്രങ്ങള്‍. കമല്‍ഹാസന്റെ ബ്രഹ്മാണ്ഡചിത്രം വിശ്വരൂപവും അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം റേസ് 2വുമാകും കമ്മത്തുമാരുടെ പ്രധാന എതിരാളികള്‍. മലയാളി പ്രേക്ഷകര്‍ ഈ മൂന്നു ചിത്രങ്ങളെയും വളരെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. കൊങ്ങിണി ഭാഷ സംസാരിക്കുന്ന രാജരാജ കമ്മത്തും ദേവരാജ കമ്മത്തുമായി മമ്മൂട്ടിയും ദിലീപും മത്സരിച്ചഭിനയിക്കുന്ന കമ്മത്ത് ആന്‍ഡ് കമ്മത്ത് സംവിധാനം ചെയ്തത് കാര്യസ്ഥന്‍ എന്ന ഹിറ്റ് [...]
The post കമ്മത്തുമാരോട് എതിരിടാന്‍ വിശ്വരൂപവും റേസ് 2വും appeared first on DC Books.