മരിച്ചവര്‍ക്ക് ലക്ഷ്യങ്ങളില്ല. വിവിധ വര്‍ണ്ണങ്ങളുള്ള തീവണ്ടികളില്‍ കയറി അനന്തമായി യാത്ര ചെയ്യുക എന്ന വിചിത്രമായ ശിക്ഷയ്ക്ക് മരിച്ചവരില്‍ ചിലര്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഏഴ് നിറങ്ങളുള്ള തീവണ്ടികള്‍ ഏഴ് ആകാശങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഏഴ് ആകാശങ്ങളിലായി ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ , അവിടങ്ങളില്‍ പരേതാത്മക്കളുടെ ഏഴ് ഗായക സംഘങ്ങള്‍ . അപൂര്‍വ്വങ്ങളായ നിരവധി സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ മരണത്തിന്റെ ഏറ്റവും മധുരമായ ഗാനങ്ങള്‍ ആലപിക്കാനാണ് അവര്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. പരലോകത്തെ ഈ ഏഴ് വാസസ്ഥലങ്ങളിലും ഭൂമിയിലെപ്പോലെ ജീവിതങ്ങളുണ്ട്. മനുഷ്യര്‍ക്കുള്ള എല്ലാ വികാരങ്ങളുമുണ്ട്. മോഹങ്ങളും മോഹഭംഗങ്ങളും […]
The post പരേതരുടെ മോഹങ്ങളും മോഹഭംഗങ്ങളും appeared first on DC Books.