തിയേറ്ററുകളെ ഇളക്കിമറിച്ച് പ്രദര്‍ശനം തുടരുന്ന ജിത്തുജോസഫ്, മോഹന്‍ലാല്‍ ചിത്രം ദൃശ്യം സഹ്യന്റെ അതിരുകള്‍ കടന്ന് മറ്റു ഭാഷകള്‍ സംസാരിക്കാന്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്. കന്നഡ, ഹിന്ദി അവകാശങ്ങള്‍ വിറ്റുപോയതായാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ കൂടിയായ സുരേഷ് ബാലാജിയാണത്രെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത്. കന്നഡ അവകാശം വാങ്ങിയത് മുകേഷ് മേത്തയാണ്. മോഹവിലയ്ക്കാണ് അന്യഭാഷാ അവകാശങ്ങള്‍ വിറ്റതെന്നും കേള്‍ക്കുന്നു. ക്രിസ്മസ് ചിത്രങ്ങളില്‍ മറ്റ് സിനിമകളെ ബഹുദൂരം പിന്നിലാക്കി ദൃശ്യം മുന്നേറുകയാണ്. […]
The post ദൃശ്യം സഹ്യന്‍ കടക്കുന്നു appeared first on DC Books.