സംസ്ഥാന സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്‌കാരം ചോഴമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജിലെ ചിത്രകാരന്‍ കെ വി ഹരിദാസന്. ഒന്നരലക്ഷം രൂപയും, പ്രശസ്തി പത്രവും, പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ അറിയപ്പെടുന്ന നിയോ താന്ത്രിക് ചിത്രകാരന്മാരില്‍ പ്രമുഖനായ ഹരിദാസന്‍ ബ്രഹ്മസൂത്രം ചിത്രപരമ്പരയിലൂടെ ലോകശ്രദ്ധ നേടിയിരുന്നു. 1937ല്‍ കണ്ണൂരില്‍ ജനിച്ച അദ്ദേഹം മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് ചെന്നൈ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റില്‍ നിന്ന് പെയിന്റിംഗില്‍ ഡിപ്ലോമ നേടി. കെ സി എസ് പണിക്കരുടെ ശിഷ്യനായ ഇദ്ദേഹം നിരവധി അന്താരാഷ്ട്ര ട്രിനാലെകളില്‍ പങ്കെടുത്തിട്ടുണ്ട്. […]
The post രാജാ രവിവര്‍മ പുരസ്‌കാരം കെ വി ഹരിദാസന് appeared first on DC Books.












