‘പുതിയ കാലത്തിന്റെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ ആഴത്തില്‍ ഒപ്പിയെടുത്തവയാണ് സുമിത്രയുടെ കവിതകള്‍ . അവ തെരുവിലേക്ക് നോക്കി വെറും ശബ്ദത്തില്‍ നിലവിളിക്കുകയല്ല, വായിക്കുന്നവരുടെ ഉള്ളില്‍ നിശിതമായ മുഴക്കങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.’ കെ.വി സുമിത്രയുടെ കവിതകളെക്കുറിച്ച് ബെന്യാമിന്‍ വിലയിരുത്തത് ഇങ്ങനെയാണ്. സുമിത്രയുടെ പുതിയ കവിതാസമാഹാരമായ വേരു തൊടും നിലാവിന് അവതാരിക എഴുതിയിരിക്കുന്നത് ടി.പി.രാജീവനാണ്. ഉറയൂരുന്ന വാക്കുകള്‍ എന്ന ആ ലേഖനം വായിക്കാം. സമീപകാലത്ത്, അതായത്, 1990കള്‍ക്കുശേഷം, മലയാളകവിതയിലുണ്ടായ ഏറ്റവും വലിയതും ശ്രദ്ധേയമായതുമായ വസ്തുത കവിതയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവന്നു എന്നുള്ളതാണ്. ഏത് […]
The post ഉറയൂരുന്ന വാക്കുകള്‍ appeared first on DC Books.