കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്കകള്‍ കേള്‍ക്കാതെ തീരുമാനമെടുക്കില്ലെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. കേരളത്തിന്റെ ഭാഗം കേള്‍ക്കാതെ തിടുക്കത്തില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കില്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.രാജ്ഭവനില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച ഉറപ്പു നല്‍കിയത്. പാചക വാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നമ്പര്‍ , ബാങ്കുമായി ബന്ധിപ്പിക്കുന്നതിനു സംസ്ഥാനം ആറു മാസത്തെ സാവകാശം തേടിയിട്ടുണ്ട്. അനാഥാലയങ്ങള്‍ , അംഗന്‍വാടി തുടങ്ങിയവയ്ക്ക് ആധാര്‍ ഇല്ലാതെ തന്നെ പാചകവാതക സബ്‌സിഡി അനുവദിക്കണമെന്നും സംസ്ഥാനം […]
The post കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി appeared first on DC Books.