സബ്‌സിഡിയുള്ള പാചകവാതകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. എല്‍പിജി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് പന്ത്രണ്ടാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തല്ക്കാലം സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല. അങ്ങനെയൊരു ശുപാര്‍ശയും കേന്ദ്രത്തിനു മുന്നില്‍ വന്നിട്ടില്ല. വിലവര്‍ദ്ധന ബാധിക്കുന്നത് രാജ്യത്തെ 10 ശതമാനം പേരെ മാത്രമാണ്. ബാക്കി അര്‍ഹരായ 90 ശതമാനം ജനങ്ങള്‍ക്കും സബ്‌സിഡി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധനവ് സംബന്ധിച്ച് സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് എണ്ണക്കമ്പനികളുടെ തീരുമാനമാണ്. […]
The post സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല : വീരപ്പ മൊയ്‌ലി appeared first on DC Books.