വിവാദങ്ങളെ തുടര്‍ന്ന് തനിക്ക് അനുവദിച്ച ഇരുനില ആഡംബര ഫ്‌ലാറ്റില്‍ താമസിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തീരുമാനിച്ചു. ഔദ്യോഗിക വസതിയായി ചെറിയൊരു വീട് കണ്ടെത്താന്‍ ഉദ്യോഗസ്ഥരോട് കേജ്‌രിവാള്‍ നിര്‍ദ്ദേശിച്ചു. ലൂട്യന്‍സ് മേഖലയില്‍ രണ്ട് നിലകളിലായി പത്ത് ബെഡ്‌റൂമുള്ള ഫ്‌ലാറ്റായിരുന്നു മുഖ്യമന്ത്രിക്കായി തയ്യാറാക്കിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും താമസവും ഈ വീട്ടിലായിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളും ആം ആദ്മിയുടെ അനുയായികളും പ്രതിഷേധം അറിയിച്ചിരുന്നു. റവന്യൂ സര്‍വീസിലുള്ള ഭാര്യയുടെ ഗാസിയാബാദ് കൗശംബിയിലെ ഫ്‌ലാറ്റിലാണ് അരവിന്ദ് കേജ്‌രിവാള്‍ ഇപ്പോള്‍ […]
The post ഔദ്യോഗിക വസതിയായി ആഡംബര ഫ്‌ലാറ്റ് വേണ്ടെന്ന് കേജ്‌രിവാള്‍ appeared first on DC Books.