ട്രെയിനുകളിലും റയില്‍വേ സ്‌റ്റേഷനുകളിലും വനിതകളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വനിത കംപാര്‍ട്‌മെന്റ് ട്രെയിനിന്റെ മധ്യഭാഗത്തേക്ക് മാറ്റാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. വനിതാ കംപാര്‍ട്‌മെന്റില്‍ സിസിടിവി സ്ഥാപിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനുകളിലും റയില്‍വേ സ്‌റ്റേഷനുകളിലും സ്ത്രീയാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല ഉന്നയിച്ചത്. ട്രെയിനുകളില്‍ സുരക്ഷ കുറയുന്നത് കേന്ദ്രത്തിന്റെ അനാസ്ഥമൂലമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. തീവണ്ടികളിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി […]
The post ടെയിനുകളില്‍ വനിതാ സുരക്ഷയ്ക്ക് മുന്‍ഗണന : ചെന്നിത്തല appeared first on DC Books.