തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടിയ്ക്കും അനുജന്‍ കുട്ടാപ്പുവിനും ഭാര്യ ഒന്ന് – കാളി. കുട്ടായി എന്ന ഒരു മകന്‍ പിറന്ന് അധികം വൈകാതെ കണ്ടാരുട്ടി തെങ്ങില്‍നിന്ന് വീണു മൃതിയടഞ്ഞു. കണ്ടാരുട്ടിയുടെ മരണശേഷം തനിയ്ക്ക് കാളിയില്‍ കുട്ടികള്‍ പിറന്നുകാണാത്ത കുട്ടാപ്പു ഇപ്പോഴുള്ള കുട്ടായിയുടെ പിതൃത്വവും തനിയ്ക്കല്ലെന്ന് തിരിച്ചറിയുന്നതോടെ നാടുവിടുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായി വളര്‍ന്നുവരികയായിരുന്ന കുട്ടായിയുടെ ജീവിതത്തെ മാറ്റിമറിയ്ക്കുന്ന ഒരു സംഭവമായി മാറി ഇത്. പൊന്നാനി പ്രദേശത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ സമൂഹവും അവരുടെ ജീവിതവും പ്രമേയമാക്കുന്ന രചനയാണ് കേറ്റങ്ങളുടെ 3 ദശാബ്ദങ്ങള്‍. തികച്ചും [...]
↧