മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്‍ .ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തി വെച്ചിരിക്കുന്നു. ഇതില്‍ കാവ്യരൂപത്തിലുള്ള ആദ്യ കൃതിയെന്ന് വിശ്വസിക്കപ്പെടുന്ന കൃതിയാണ് രാമായണം. അതുകൊണ്ട് രാമായണം ആദികാവ്യം എന്നും അറിയപ്പെടുന്നു. ആധുനിക കാലത്തെ വായനക്കാര്‍ക്ക് ആസ്വാദ്യകരമാം വിധം രാമായണകഥ പുനരാഖ്യാനം ചെയ്യുന്ന പുസ്തകമാണ് എസ് ഗുപ്തന്‍നായരുടെ രാമായണം. മൂലഗ്രന്ഥത്തിന്റെ ക്രമത്തില്‍ തന്നെ പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. സീതാരാമന്‍മാരുടെ വിശ്വപ്രസിദ്ധമായ ജീവിതകഥ ഒരു […]
The post നോവല്‍ പോലെ ഇതള്‍വിരിയുന്ന രാമായണകഥ appeared first on DC Books.