തിരുവനന്തപുരം ആകാശവാണിയിലെ എന്റെ മുറിയിലിരുന്നാല്‍ സാധാരണയില്‍ കൂടുതല്‍ ഉയരമുള്ള ആരെങ്കിലും ഗേറ്റ് കടന്നുവന്നാല്‍ പെട്ടെന്നു കാണാം. ഉയരക്കുറവുള്ളവരാണെങ്കില്‍ മുറ്റത്തെ മരങ്ങള്‍ക്കിടയില്‍ പെട്ടന്നു മറഞ്ഞുപോകും. ഒരു ദിവസം മരപ്പച്ചയില്‍ മറയാതെ മുറ്റത്തേക്കു നടന്നുവന്ന ഉന്നതശീര്‍ഷനെ ദൂരെ കണ്ടപ്പോള്‍ ആദ്യമുണ്ടായത് അമ്പരപ്പ്, പിന്നെ ആനന്ദം. അതു ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു. പാട്ടിന്റെ വിശ്വദര്‍ശനത്തിലേക്കു മലയാളികളെ നയിച്ച വി. ദക്ഷിണാമൂര്‍ത്തി. സ്വാമി നേരേ ചെന്നതു സ്റ്റേഷന്‍ ഡയറക്ടര്‍ എം.കെ. ശിവശങ്കരന്‍ സാറിന്റെ മുറിയിലേക്കാണ്. കയ്യില്‍ വെറ്റിലച്ചെല്ലവും കയ്യിലും കഴുത്തിലുമൊക്കെ രുദ്രാക്ഷവുമുണ്ട്. ഡയറക്ടര്‍ വിളിച്ചു, […]
The post സ്വരപ്രമാണി, സംഗീതമൂര്‍ത്തി appeared first on DC Books.