സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്. വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഏഴ് യുവ പ്രതിഭകള്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഇതില്‍ സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് അര്‍ഷാദ് ബത്തേരിക്ക് പുരസ്‌കാരം നല്‍കുന്നത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1975 ജനുവരി 1-ന് സുല്‍ത്താന്‍ ബത്തേരിയിലെ പള്ളിക്കണ്ടിയിലാണ് അര്‍ഷാദ് ബത്തേരി ജനിച്ചത്. ആദ്യ കഥാസമാഹാരമായ ‘മരിച്ചവര്‍ക്കുള്ള കുപ്പായം‘ 2004-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. കഥകള്‍ തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡി […]
The post സാഹിത്യത്തിനുള്ള യുവപ്രതിഭാ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക് appeared first on DC Books.