ഡി.സി.കിഴക്കെമുറി ജന്മശതാബ്ദിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡി.സി.കിഴക്കെമുറിയുടെ സാമൂഹിക സേവനങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോട്ടയം താലൂക്ക് ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി രക്തദാന ക്യാമ്പില്‍ ഡിസി ബുക്‌സില്‍ നിന്നുളള ജീവനക്കാര്‍ പങ്കെടുക്കും. ജനുവരി 10ന് രാവിലെ 10 മുതല്‍ 1 മണിവരെ ഡിസി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
The post ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി രക്തദാന ക്യാമ്പ് ജനുവരി 10ന് appeared first on DC Books.