അഥര്‍വ്വവേദീയ ജ്യോതിഷം, ഭൃഗുസൂത്രം എന്നീ രണ്ടു പൗരാണിക ജ്യോതിഷ ഗ്രന്ഥങ്ങളുടെ സമാഹാരമാണ പൗരാണിക ജ്യോതിഷം. രണ്ട് വിശിഷ്ടങ്ങളായ ജ്യോതിഷകൃതികള്‍ മലയാളത്തിലാദ്യമായി ഒന്നിച്ച് സമാഹരിച്ചിരിക്കുകയാണ് പുസ്തകത്തില്‍ .ജ്യോതിഷപണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജ്യോതിഷകാര്യങ്ങളില്‍ താല്പര്യമുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുത്താവുന്ന കൃതിയുടെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് എന്‍ പീതാംബരനാണ്. അഥര്‍വ്വവേദ സംഹിതയില്‍ കാലതത്ത്വം നക്ഷത്രങ്ങള്‍ ,നവഗ്രഹങ്ങള്‍ , ഇവയുടെ ഉപയോഗങ്ങളെക്കുറിച്ച് വിസ്തൃതമായി പ്രതിപാദിച്ചിട്ടുണ്ട്. കശ്യപ- ബ്രഹ്മദേവ സംവാദരൂപമായ 162 മൂല ശ്ലോകങ്ങളിലൂടെ മുഹൂര്‍ത്തം, കരണം, തിഥി, വാരം, നക്ഷത്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. പൗത്രനായ […]
The post രണ്ട് ജ്യോതിഷകൃതികള്‍ ആദ്യമായി മലയാളത്തില്‍ appeared first on DC Books.