വിവാദങ്ങളൊഴിയാത്ത വിശ്വരൂപം എന്ന ചിത്രം മുസ്ലീം വിരുദ്ധമാണെന്ന് കാട്ടി കോടതിവിധിയിലൂടെ പ്രദര്‍ശനം നീട്ടിവെപ്പിച്ചവര്‍ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും നായകനുമായ കമല്‍ഹാസന്‍ രംഗത്ത്. മുന്‍നിശ്ചയിച്ച പ്രകാരം ജനുവരി 25നു തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് ഉലകനായകന്റെ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. വിശ്വരൂപം മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം തെറ്റാണെന്ന് കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. ഇത്തരം സാംസ്‌കാരിക തീവ്രവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ചിത്രം മുസ്ലിം വിരുദ്ധമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു. ഹിന്ദു മുസ്ലിം [...]
The post വീണ്ടും വിശ്വരൂപം കാട്ടി വിവാദങ്ങള്‍ appeared first on DC Books.