സമര്‍പ്പിതചേതസ്സായ സ്വാതന്ത്ര്യസമരസേനാനി, കര്‍മ്മനിരതനായ പുസ്തകപ്രസാധകന്‍ , നര്‍മ്മബോധമുള്ള എഴുത്തുകാരന്‍ , തൊട്ടതെല്ലാം പൊന്നാക്കിയ കര്‍മ്മയോഗി അങ്ങനെ തിരഞ്ഞെടുത്ത പ്രവര്‍ത്തനമേഖലകളിലെല്ലാം നക്ഷത്രത്തിളക്കത്തോടെ വ്യാപരിച്ച ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ദിനമാണ് 2014 ജനുവരി 12. ജന്മശതാബ്ദിയോടനുബന്ധിച്ച് ഡിസി ബുക്‌സ് സാമൂഹ്യ സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നു സമര്‍ത്ഥരും നിര്‍ദ്ധനരുമായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും ആദിവാസി മേഖലകളിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘എഡ്യുക്കേറ്റ് 100′ (Educate 100) എന്ന പദ്ധതിക്ക് ഡിസി ബുക്‌സ് രൂപം നല്‍കി. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് […]
The post സാമൂഹ്യ സേവനപദ്ധതികളുമായി ഡിസി ബുക്‌സ് appeared first on DC Books.