പരമ്പരാഗതമായി തോട്ടിപ്പണി ചെയ്തുപോരുന്ന മൂന്ന് തലമുറകളുടെ ജീവിതകഥ പശ്ചാത്തലമാക്കി വിഖ്യാത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് തോട്ടിയുടെ മകന്‍ . ആലപ്പുഴ പട്ടണത്തിലെ തോട്ടിത്തൊഴിലാളികളുടെ നരകതുല്യമായ ജീവിതം ആവിഷ്‌കരിക്കുക്കുന്ന നോവല്‍ കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ നോവലുകളില്‍ ഒന്നാണ്. തൊഴിലാളിവര്‍ഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതില്‍ തകഴിയുടെ ഈ നോവല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുക്കാന്‍ […]
The post തോട്ടികളുടെ ദുരിത ജീവിതകഥ appeared first on DC Books.