നാം ജീവിക്കുന്ന സമൂഹത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താനൊരു വഴികാട്ടി. അതാണ് ഡി സി ബുക്‌സിന്റെ ഇംപ്രിന്റായ മാമ്പഴം പ്രസിദ്ധീകരിച്ച നേര്‍വഴി എന്ന പുസ്തകം. ചെറുചിത്രങ്ങളിലൂടെയും ലഘുവിവരണങ്ങളിലൂടെയും അവതരിപ്പിക്കുന്ന നേര്‍വഴി വിജ്ഞാനപ്രദവും കുട്ടികളെ മികച്ച പൗരന്മാരാക്കി വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നതുമാണ്. 1939ല്‍ മണ്‍റോ ലീഫ് എഴുതി ജെ ബി ലിപ്പിന്‍കോട്ട് കമ്പനി പ്രസിദ്ധീകരിച്ച ഫെയര്‍പ്ലേ എന്ന കൃതിയുടെ മലയാളം തര്‍ജ്ജമയാണ് നേര്‍വഴി. മൂലകൃതിയോട് നീതി പുലര്‍ത്തി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കിണങ്ങും വിധം പരിഭാഷ നിര്‍വഹിച്ചത് പ്രിയാ എ എസ് ആണ്.
The post കുട്ടികള്‍ക്കൊരു നേര്‍വഴി appeared first on DC Books.