വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ പ്രമോദ് പയ്യന്നൂര്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത് ബോളീവുഡ് താരം ഇഷാ ഷെര്‍വാണി. അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായി മലയേളത്തില്‍ അരങ്ങേറുന്ന ഇഷയ്ക്ക് ഇരട്ടിമധുരമായിരിക്കുകയാണ് മമ്മൂട്ടിയുടെ നായികാപദവി. ബാല്യകാലസഖിയിലെ മജീദിനെയും സുഹ്‌റയെയും പ്രേംനസീറും ഷീലയുമായി 1968ല്‍ ശശികുമാര്‍ വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു. തന്റെ ആത്മാംശമുള്ള കഥാപാത്രമാണ് മജീദ് എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുണ്ട്. മതിലുകളില്‍ ബഷീറിനെ അവതരിപ്പിച്ച മമ്മൂട്ടി മജീദിനെ അവതരിപ്പിക്കുമ്പോള്‍ മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ദുരന്ത [...]
The post ബാല്യകാലസഖിയാകാന്‍ ഇഷാ ഷെര്‍വാണി appeared first on DC Books.