മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കള്‍ക്ക് തെണ്ടിത്തിരിയേണ്ടി വരികയും ചെയ്തു. ഒരു കുടിലുകെട്ടാന്‍ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കള്‍ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകള്‍ക്കെതിരെ സമരം നയിച്ച്, കുഞ്ഞന്റെ മക്കള്‍ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രക്കളും ആയി പല അവസരങ്ങളിലും അവര്‍ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും അയല്‍ക്കാര്‍ തന്നെയായിരുന്നു. പത്മനാഭപിള്ളയുടേയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ ഒരു കാലഘട്ടത്തിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്‌കരിക്കുകയാണ് പി കേശവദേവ് അയല്‍ക്കാരില്‍ […]
The post ഒരു കാലഘട്ടത്തിന്റെ പുനര്യാഖ്യാനം appeared first on DC Books.