ചേരുവകള്‍ 1. ചെമ്പരത്തിപ്പൂവ് – 30 എണ്ണം 2. പച്ചമുളക് – 4 എണ്ണം 3. പുളി – ഒരു നെല്ലിക്കാ വലുപ്പം 4. വെല്ലം – ഒരു ചെറിയ കഷ്ണം 5. വെള്ളം – 5 ഗ്ലാസ് പാകം ചെയ്യുന്ന വിധം ചെമ്പരത്തിപ്പൂക്കള്‍ ചെറുതായി മുറിക്കുക. അഞ്ചു ഗ്ലാസ് വെള്ളത്തില്‍ പുളി പിഴിയുക. പച്ചമുളക് കീറിയിടുക. ചേരുവകള്‍ ഒന്നിച്ചു ചേര്‍ത്ത് തിളപ്പിക്കുക. ഒന്നു തിളച്ചാല്‍ വാങ്ങി വെക്കുക. കടപ്പാട് പത്മിനി അന്തര്‍ജ്ജനത്തിന്റെ നമ്പൂതിരി പാചകം
The post ചെമ്പരത്തിപ്പൂവ് രസം appeared first on DC Books.