ഡല്‍ഹിയില്‍ അന്‍പത്തൊന്നുകാരിയായ വിദേശ വനിത കൂട്ടമാനഭംഗത്തിന് ഇരയായി. ഡല്‍ഹി റയില്‍വേ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. വിനോദസഞ്ചാരിയായ ഡാനിഷ് വനിതയാണ് കൂട്ടമാനഭംഗത്തിനിരയായത്. നാഷണല്‍ മ്യൂസിയം സന്ദര്‍ശിക്കാനെത്തിയ വനിതയാണു മാനഭംഗത്തിനിരയായത്. മ്യൂസിയം സന്ദര്‍ശിച്ച ശേഷം തിരികെ ഹോട്ടലിലേയ്ക്ക് പോകുമ്പോള്‍ റയില്‍വേ സ്‌റ്റേഷനു സമീപത്ത് വച്ച് ഇവര്‍ക്ക് വഴിതെറ്റുകയായിരുന്നു. സഹായിക്കാനെന്ന വ്യാജേന സമീപിച്ചവരാണ് മാനഭംഗപ്പെടുത്തിയത്. ഇവരെ മാനഭംഗപ്പെടുത്തിയ ശേഷം പണവും മറ്റു വസ്തുക്കളും അക്രമികള്‍ കവര്‍ന്നു. സംഭവം വനിത സുഹൃത്തിനെ അറിയിക്കുകയും തുടര്‍ന്ന് ഡാനിഷ് എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. പൊലീസ് അന്വേഷണം […]
The post ഡല്‍ഹിയില്‍ വിദേശ വനിത കൂട്ടമാനഭംഗത്തിനിരയായി appeared first on DC Books.